Thiruvambady

പഞ്ചായത്തിനെതിരെ സമരം നടത്തുന്നത് സർക്കാറിന്റെ കഴിവ് കേട് മറച്ചു പിടിക്കാൻ; തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ടിന് കാരണം കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിലെ ആശാസ്ത്രീ ഡ്രൈനേജ്കളൂടെ നിർമ്മാണമാണെന്നും ഇതുമായി ബന്ധപ്പെട്ട് സി പി എം പഞ്ചായത്തിനെതിരെ സമരം നടത്തുന്നത് സർക്കാറിന്റെ കഴിവ് കേട് മറച്ചു പിടിക്കാൻ മാത്രമാണെന്നും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്.

2015 മുതൽ 2020 വരെ ഗ്രാമ പഞ്ചായത്ത് ഭരണം നടത്തിയത് സി.പി.എം നേതൃത്തിലുള്ള ഭരണ സംവിധാനമായിരുന്നെന്നും ഭരണം നടത്തിയ സന്ദർഭങ്ങളിൽ ടൗണിലെ വെള്ളകെട്ട് മാറ്റാൻ ആവശ്യമായ പദ്ധതികൾ വെക്കുകയൊ മറ്റു പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയൊ ചെയ്യാൻ കഴിയാത്തവർ നിലവിലെ ഭരണ സമിതിക്കെതിരെ സമരം ചെയ്യുന്നത് ജനം തിരിച്ചറിയണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട് മാറ്റാൻ ശാസ്ത്രീയമായ പദ്ധതികൾ കൂടിയേ തീരുവെന്നും അതിനായി ടൗണിലെ ബസ്സ്റ്റാന്റിനു പിറകിലെ സ്ഥലമുടമകളുടെ സഹകരണം ആവശ്യമാണെന്നും അത്തരം ഭൂ ഉടമകളുടെ യോഗം വിളിച്ചേർക്കുന്നതിന് നടപടിയുണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചു.

അതോടൊപ്പം കൈതപ്പൊയിൽ – അഗസ്ത്യമുഴി റോഡിന്റെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും സർക്കാറും കരാറുകാരനും തമ്മിൽ ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും പഞ്ചായത്തിനെതിരെ സമരം നടത്തി ഉത്തരവാദിത്വത്തിൽ നിന്ന് സി.പി.എം ഒളിച്ചോടുകയാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button