ചെമ്പുകടവ് യു. പി സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ മാസ്ക്കുകൾ നൽകി

കോടഞ്ചേരി: നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നതിനു ഭാഗമായി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി ചെമ്പുകടവ് ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്കുകൾ ഇതേ സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർഥിയായഅമീർ മുസ്തഫയുടെ പിതാവ് അബ്ദുൾനാസർ വിളക്കത്ത് നൽകി.
മാസ്ക്കുകൾ സ്വീകരിച്ച് സ്കൂളിലെ കോവിഡ് സുരക്ഷാ & മോണിറ്ററിംഗ് സമിതി കൺവീനർ പ്രത്യുഷ് കണ്ണൂർ ഇത്തരത്തിലുള്ള മാതാപിതാക്കളുടെ ഭാഗത്തുനിന്നും സമൂഹത്തിലെ സന്നദ്ധ വ്യക്തികളിൽനിന്നും മാതൃകാപരമായ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എക്കാലവും സ്കൂൾ ഓർക്കുമെന്നും, ഇത് വിദ്യാർഥികൾക്ക് സാമൂഹ്യ ഉത്തരവാദിത്വങ്ങളുടെ ഗൗരവത്തെ മനസ്സിലാക്കി കൊടുക്കുന്ന ഒരു പ്രവർത്തനമാണെന്ന് യോഗത്തിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
അധ്യാപകരായ റിജോയ് ഫ്രാൻസിസ്, ബിന്ദു എൻ ബി ,പുഷ്പ യോഗത്തിൽ സംസാരിച്ചു. ക്ലാസ് അധ്യാപകനായ അനീഷ് അബ്രഹാം യോഗത്തിൽ നന്ദി പറഞ്ഞു.







