Kodanchery

തുഷാരഗിരി; ഇക്കോ ഷോപ്പ്, ഇക്കോ ടൂറിസം വെബ്സൈറ്റ്, അഡ്വഞ്ചർ ട്രെക്കിംഗ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: സംസ്ഥാന വനം വകുപ്പിന്റെയും, തുഷാരഗിരി വനം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ തുഷാരഗിരി ടൂറിസം കേന്ദ്രത്തിൽ ആരംഭിച്ച ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.

വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി, മന്ത്രിക്ക് എത്തിച്ചേരാൻ കഴിയാത്തതിനെ തുടർന്നാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്.

തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിന്റെ പ്രവേശന കവാടത്തിൽ പൂർണമായും മുളകൊണ്ട് നിർമിച്ച ഇക്കോ ഷോപ്പിൽ വനോൽപന്നങ്ങളാണ് പ്രധാനമായും വിൽപനയ്ക്കായി തയാറാക്കിയിട്ടുള്ളത്. കാട്ടുതേൻ, കൊടംപുളി, കുന്തിരിക്കം, മുളകൊണ്ട് നിർമിച്ച കരകൗശല വസ്തക്കൾ, ഇക്കോ ടീ ഷർട്ടുകൾ തുടങ്ങിയവയും, മിൽമ ഉൽപന്നങ്ങളും വിൽപനയ്ക്കുണ്ട്.

തുഷാരഗിരി ഇക്കോ ടൂറിസം വെബ്സൈറ്റിന്റെ ലോഞ്ചിങും എം.എൽ.എ നിർവഹിച്ചു. ക്ലിൻറ് ടെക്നോളജി കോടഞ്ചേരിയാണ് വനം വകുപ്പിനുവേണ്ടി വെബ്സൈറ്റ് നിർമ്മിച്ചത്. തുഷാരഗിരി ടക്കിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോഴിക്കോട് ഡി എഫ് ഒ എം രാജീവൻ സ്വാഗതവും, റോയി കുന്നപ്പള്ളിൽ, ലിസി ചാക്കോ, റിയാനസ്, ജോസ് പെരുമ്പള്ളി, സിസിലി ജേക്കബ്, ദേവസ്യ ഇലവുങ്കൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button