Thiruvambady

ശുചീകരണത്തിൻെറ നല്ല മാതൃകയുമായി പുല്ലൂരാംപാറ ഹൈ സ്കൂൾ കുട്ടികൾ

പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പള്ളിപ്പടി ബസ് വെയ്റ്റിംഗ് ഷെഡ്, അങ്ങാടി, പരിസര പ്രദേശങ്ങൾ എന്നിവ വൃത്തിയാക്കി നാടിന് മാതൃകയായി.

ധ്യാന കേന്ദ്രമായ ബഥാനിയായിൽ പ്രാർത്ഥനയ്ക്കായി എത്തുന്ന നൂറു കണക്കിന് ആളുകൾ, സ്കൂൾ കുട്ടികൾ, നാട്ടുകാർ എന്നിവരെല്ലാം യാത്ര ചെയ്യുന്നതിന് ആശ്രയിക്കുന്ന ബസ് വെയ്റ്റിംഗ് ഷെഡ്, പള്ളിപ്പടി അങ്ങാടി , പരിസര പ്രദേശങ്ങൾ ഇവയാണ് സ്കൂളിലെ നല്ല പാഠം, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി എന്നീ ക്ലബ്ബുകളിലെ കുട്ടികൾ അടിച്ചു വാരിയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ , കടലാസുകൾ എന്നിവ എടുത്ത് മാറ്റിയും വൃത്തിയാക്കിയത്.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ, വിവിധ ക്ലബ് കോ ഓർഡിനേറ്റർമാരായ , ബെന്നി എം ജെ, ടെസ്സി ജോസഫ്, സിസ്റ്റർ ഷാൻ്റി സെബാസ്റ്റ്യൻ, ജോസഫ് ജോർജ്, ഷിനോജ് സി ജെ, സോമിനി പി. ഡി തുടങ്ങിയവർ നേതൃത്വം നൽകി.

ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുത്തു മാതൃക കാണിച്ച കുട്ടികളെ വ്യാപാരികളും നാട്ടുകാരും അഭിനന്ദിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button