Kodanchery
മത്സ്യ മാംസ പച്ചക്കറി മാർക്കറ്റ് നിർമാണത്തിലെ അഴിമതി എൽ.ഡി.എഫിന്റെ ആരോപണം ജാള്യത മറയ്ക്കാൻ; കോൺഗ്രസ് മണ്ഡലം കമ്മിറ്റി

കോടഞ്ചേരി: മത്സ്യ മാംസ പച്ചക്കറി മാർക്കറ്റ് നിർമാണത്തിലെ അഴിമതി ആരോപണം എൽ.ഡി.എഫിന്റെ ജാള്യത മറയ്ക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു. മുൻ എൽഡിഎഫ് മെംബർ മാർക്ക് ഓംബുഡ്സ്മാന്റെ നോട്ടിസ് കിട്ടിയതിന്റെ ജാള്യത മറയ്ക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണം എൽഡിഎഫ് ഉന്നയിക്കുന്നത് എന്നും ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം പറഞ്ഞു.
കോൺഗസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല ആധ്യക്ഷ്യം വഹിച്ചു യോഗത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, യു ഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, ലിസി ചാക്കോ, അന്നക്കുട്ടി ദേവസ്യ, വിൻസെന്റ് വടക്കേമുറിയിൽ, ടോമി ഇല്ലിമുട്ടിൽ, ആനി ജോൺ, ഷിജു കൈതക്കുളം, പി.വി.രഘുലാൽ, ജിജി എലിവാലുങ്കൽ എന്നിവർ പ്രസംഗിച്ചു.







