കോടഞ്ചേരി; അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ഇന്ന്

കോടഞ്ചേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) കോടഞ്ചേരി പഞ്ചായത്തിൽ ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ച അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 3.30ന് സിയാലിന്റെ ചെയർമാൻ കൂടിയായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെകട്ടേറിയറ്റ്, കൊച്ചി സിയാൽ, അരിപ്പാറ പവർ ഹൗസ്, എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകൾ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്യുന്നത്.
സിയാലിന്റെ ആദ്യ ജലവൈദ്യുത പദ്ധതിയായ അരിപ്പാറ പദ്ധതിയുടെ പവർ ഹൗസ് അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് ചേർന്നാണ് നിർമിച്ചിട്ടുള്ളത്. പവർഹൗസിലെ രണ്ട് ജനറേറ്റ്റുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പ്രതിദിന വൈദ്യുതി ഉൽപാദന ശേഷി 1.08ലക്ഷം യൂണിറ്റാണ്.
വാർഷിക ഉൽപാദനം 14 ദശലക്ഷം യൂണിറ്റുമാണ് അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ആധ്യക്ഷ്യം വഹിക്കും. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, പി.എ. മുഹമ്മദ് റിയാസ്, രാഹുൽ ഗാന്ധി എംപി, ലിന്റോ ജോസഫ് എം.എൽ.എ തുടങ്ങിയവർ ഓൺലൈനായി പങ്കെടുക്കും.







