Kodanchery

നിംഹാൻസ് പ്രതിനിധികൾ നോളേജ് സിറ്റി സന്ദർശിച്ചു

കോടഞ്ചേരി : ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്) ലെ സൈക്കോസോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിലെ പ്രതിനിധികൾ കോഴിക്കോട് നോളേജ് സിറ്റി സന്ദർശിച്ചു.

മർകസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്കൂളിന്റെ ക്ഷണം സ്വീകരിച്ചാണ് കേന്ദ്ര സർക്കാർ സ്ഥാപനവും മാനസികാരോഗ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രവുമായ നിംഹാൻസിലെ പ്രതിനിധികൾ നോളജ് സിറ്റിയിൽ എത്തിയത്.

അസി പ്രൊഫെസ്സർ ഡോ സഞ്ജീവ് കുമാർ മണിക്കപ്പ, പ്രൊജക്റ്റ് ഓഫീസർമാരായ അനിൽ ദൊഡ്ഡമണി, ലിതിൻ സഖറിയ, ടെക്നിക്കൽ കോഓർഡിനേറ്റർ സതീഷ് കുമാർ എ , എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

മാനസികാരോഗ്യമേഖലയിൽ നോളേജ് സിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ ഡോ. സഞ്ജീവ് കുമാർ അഭിനന്ദിച്ചു. ഇതുമായി ബന്ധപ്പെട്ട മേഖലയിൽ നോളേജ് സിറ്റിയുമായി കൈകോർക്കാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

നിംഹാൻസ് പ്രതിനിധികളുമായി നടന്ന ചർച്ചയിൽ നോളേജ് സിറ്റി സി.ഇ.ഒ ഡോ.അബ്‌ദുൽ സലാം, സി.ഒ .ഒ ഡോ.നിസാം ,സി.എഫ്.എസ്.ഒ യൂസഫ് നൂറാനി, ഹാബിറ്റസ് ദി ലൈഫ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസ്സൻ, കോഓർഡിനേറ്റർ ഷഫീഖ് യൂസഫ്, ക്രിയേറ്റീവ് മാനേജർ ടി. ഷിജാസ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button