Kerala

കൊവിഡ്: സംസ്ഥാനത്ത് പുതിയ ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകള്‍.

കോട്ടയം ,ഇടുക്കി ജില്ലകളില്‍ സ്ഥിതി ഗുരുതരമാണ്. ലോക്ക് ഡൗണ്‍ കര്‍ശനമാക്കാന്‍ കോട്ടയം,ഇടുക്കി ജില്ലകളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 18 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1040 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇടുക്കി ജില്ലയില്‍ 1462 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ മുന്‍കരുതലുകളിലോ, സുരക്ഷാ ക്രമീകരണങ്ങളിലോ നേരിയ പാളിച്ചപോലും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button