Kodanchery
നിർദ്ധനരായ രോഗികൾക്ക് മരുന്നു ശേഖരിച്ച് എത്തിച്ച് കൊടുക്കുന്നതിന് മരുന്ന് പെട്ടിയാരംഭിച്ചു

കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്ക് മരുന്നു ശേഖരിച്ച് എത്തിച്ച് കൊടുക്കുന്നതിന് മരുന്ന് പെട്ടിയാരംഭിച്ചു.
പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരുന്നുകൾ ശേഖരിച്ച് പാലിയേറ്റീവിന്റെ സഹകരണത്തോടെ സ്കൂളിന് സമീപത്തുള്ള രോഗികൾക്ക് എത്തിച്ച് കൊടുക്കുന്നു.
സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് മറിയാമ്മ ടി.പി , വൈസ് പ്രിൻസിപ്പാൾ ജസിത കെ., വിദ്യാർത്ഥികളായ ആൻ എൽസ ഡെന്നീസ്, ഡിയോൺ നിധീഷ് , ഇവാൻ ഷിജോ നല്ല പാഠം കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.







