Puthuppady

വിദ്യാകിരണം പദ്ധതി; ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് എസില്‍ ലാപ്പ് ടോപ്പ് വിതരണം ചെയ്തു

ഈങ്ങാപ്പുഴ: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് എസിലെ എസ് സി-എസ് ടി വിഭാഗം കുട്ടികള്‍ക്കുള്ള ലാപ്പ് ടോപ്പ് വിതരണം ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷമീര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

പി ടി എ പ്രസിഡന്റ്ഫാ. ജോസഫ് പി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ, വാര്‍ഡ് മെമ്പര്‍ അമല്‍രാജ്, എച്ച്.എം റെനി വര്‍ഗ്ഗീസ്, ബിജു കുര്യാക്കോസ്, അനീഷ് സി ജോര്‍ജ്, ഷറഫുദ്ദീന്‍ കൊടുവള്ളി, പ്രോസി, ഷീജ എം.വി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു: പ്രിന്‍സിപ്പല്‍ അലക്‌സ് മാത്യു സി സ്വാഗതവും സണ്ണി ‘സി.ജെ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button