Kodiyathur
വാതിൽപടി സേവനം; കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അവലോകന യോഗം ചേർന്നു

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ വാതിൽപടി സേവനം കുറ്റമറ്റരീതിയിൽ അതിന്റെ ഉന്നതിയിൽ എത്തിക്കുന്നതിനായി വാർഡ് തല വളന്റിയർമാരുടെ അവലോകന യോഗം നടന്നു. അർഹരായ വാർഡുകളിലെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ കാര്യക്ഷമതയോടെ നൽകാനും, ഗ്രഹ സമ്പർക്കം പോലുള്ള പരിപാടികൾ നടത്തി പ്രവർത്തനം വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, ലിസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, വാർഡ് തല വളന്റീർമാർ, തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ സ്വാഗതവും, വികസന കാര്യ ചെയർപേഴ്സൺ ദിവ്യ ഷിബു നന്ദിയും പറഞ്ഞു






