കസ്തൂരിരംഗൻ റിപ്പോർട്ട്; കർഷകർ അതിജീവന സമരത്തിലേക്ക്; കത്തോലിക്ക കോൺഗ്രസ്

തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിന് മുമ്പായി സംസ്ഥാന സർക്കാർ നല്കിയ റിപ്പോർട്ട് പ്രകാരം ഉൾചേർത്ത ഭൂരേഖയിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾ ചേർത്ത നടപടിയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടിയിൽ ധർണ നടത്തി.
കേരളത്തിലെ മലയോര കാർഷി മേഖലകൾ മുഴുവൻ ഇ എസ് എ യിൽ ഉൾപ്പെടുത്തിയ കസ്തൂരിരംഗൻ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നടന്ന ബഹുജന പ്രക്ഷോഭത്തെ തുടർന്ന് നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മറ്റി റിപ്പോർട്ടുപ്രകാരം വനഭൂമിയും പുറമ്പോക്ക് ഭൂമിയും മാത്രമാണ് ഇ എസ് എ പരിധിയിൽ ഉപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ രേഖപ്പെടുത്തിയ ജിയോ കോർഡിനേറ്റുകളിൽ വ്യാപക മാറ്റം വരുത്തി 2018 ൽ സംസ്ഥാന സർക്കാർ പുതിയതായി തയ്യാറാക്കിയ റിപ്പോർട്ടിൽ ആണ് ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ പെടുന്നത്.
ജനങ്ങളെ ആകെ ആശങ്കയിൽ പെടുത്തുന്ന ഈ നടപടിയിൽ മാറ്റം വരുത്തി ശരിയായ റിപ്പോർട്ടും മാപ്പും കേന്ദ്രത്തിന് നല്കണം എന്ന ആവശ്യമുണയിച്ച് കത്തോലിക്ക കോൺഗ്രസ് പ്രഖ്യാപിച്ച ഉപജീവന സമരത്തിന്റെ ഭാഗമായാണ് തിരുവമ്പാടി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തിയത്.
കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോന അസി. ഡയറക്ടർ ഫാ: ജോബിൻ തെക്കേക്കര മറ്റം ധർണ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ഡോ: ചാക്കോ കാളംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സമിതി സെക്രട്ടറി ബേബി പെരുമാലിൽ, രൂപത ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ, തിരുവമ്പാടി യൂണിറ്റ് പ്രസി. ബെന്നി കിഴക്കേപറമ്പിൽ, ഷാജി കണ്ടത്തിൽ, പ്രിൻസ് തിനംപറമ്പിൽ, ജോസ് തറയിൽ, തങ്കച്ചൻ മുട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.







