Kerala
ഇന്ധനവില വീണ്ടും കൂട്ടി; കേരളത്തില്‍ പെട്രോള്‍ വില 95 രൂപ കടന്നു

തിരുവനന്തപുരം∙ മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില 95 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 95 രൂപ രണ്ട് പൈസയായി. ഡീസലിന് 90 രൂപ എട്ട് പൈസയായി. കൊച്ചിയില്‍ പെട്രോളിന് 93 രൂപ 14 പൈസയും ഡീസലിന് 88 രൂപ 32 പൈസയുമാണ് വില.







