India

ഫാസ്ടാഗില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി. ബാലന്‍സില്ലെങ്കിലും ടോള്‍ബൂത്ത് കടക്കാം

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ടോള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ഫാസ്ടാഗില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇതോടെ ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമെങ്കില്‍ പൂജ്യം ബാലന്‍സാണെങ്കിലും വാഹനങ്ങള്‍ക്ക് ടോള്‍ബൂത്ത് കടന്നുപോകാം.

ചില ബാങ്കുകളുടെ ഫാസ്ടാഗില്‍ ‘മിനിമം ബാലന്‍സ്’ 150- 200 രൂപയില്ലെങ്കില്‍ ടോള്‍ ബൂത്ത് കടക്കാനാകില്ലായിരുന്നു. പൂജ്യം ബാലന്‍സാണെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റില്‍ നിന്നാവും തുക ഈടാക്കുക. പിന്നീട് റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ തുക സെക്യൂരിറ്റി ഡിപ്പോസിറ്റിലേക്കു പോകും. ടാഗില്‍ പണമില്ലെന്നു പറഞ്ഞു വാഹനം തടയുന്നതു പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വാഹനത്തില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് അടിസ്ഥാനമാക്കി ടോള്‍ ഈടാക്കുന്ന സംവിധാനം വൈകാതെ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പാര്‍ക്കിങ് പ്ലാസകളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നതും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പരാതികള്‍ ടോള്‍ഫ്രീ നമ്പറായ 1033ലും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും അറിയിക്കാമെന്നു മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button