Thiruvambady

ഒന്നാമത് സംസ്ഥാന വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ഇരുവഞ്ഞിപ്പുഴയിൽ തുടങ്ങി

തിരുവമ്പാടി: കേരള കയാക്കിങ്ങ് കനൂയിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് വൈറ്റ് വാട്ടർ കയാക്കിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ഇരുവഞ്ഞിപ്പുഴയിൽ തുടങ്ങി.ലിന്റോ ജോസഫ് എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.പുരുഷ-വനിതാ വിഭാഗങ്ങളിലായാണ് മത്സരം.

വൈറ്റ് വാട്ടർ കയാക്കിംഗ് മൽസരങ്ങൾക്ക് വേദിയായ ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ പള്ളിപ്പടിയിലാണ് മത്സരങ്ങൾ നടക്കുന്നത്.മലബാർ റിവർ ഫെസ്റ്റിവലിന്റെ സംഘാടകരായ കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമിയുടെ സഹകരണത്തോടെയാണ് പ്രഥമ സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

റ്റി. രാജീവ് അധ്യക്ഷനായ യോഗത്തിൽ പോൾസൺ അറക്കൽ സ്വാഗതവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് മെമ്പർ ജോബി ജോസഫ്, വാർഡ് മെമ്പർ ചാൾസ് തയ്യിൽ, ഓ രാജഗോപാൽ, ഹംസ രാജ്, ജേക്കബ് ജോർജ്, ജോഷിമോൻ പി, പി.ടി അഗസ്റ്റിൻ, സി. ജെ ടെന്നിസൺ, കെ ടി ജോസഫ്,ജയേഷ് ബാബു എന്നിവർ പ്രസംഗിച്ചു

ജനുവരിയിൽ ഭോപ്പാലിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

Related Articles

Leave a Reply

Back to top button