Puthuppady

സ്ത്രീപക്ഷ നവകേരളത്തിന് പുതുപ്പാടിയില്‍ തുടക്കമായി

പുതുപ്പാടി: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘സ്ത്രീപക്ഷ നവകേരള’ത്തിന് പുതുപ്പാടിയില്‍ തുടക്കമായി. സമൂഹത്തിലെ സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കാനുതകുന്ന സര്‍വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടര്‍പരിപാടികളും സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി,ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുത്തു. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെയുള്ള പ്ലക്കാര്‍ഡുകളേന്തി സിഡിഎസ് അംഗങ്ങള്‍ റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബസജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആയിഷബീവി, ബിജുതോമസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐബി റെജി, ഒ എം റംല,സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ഗീതഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button