Kodanchery

ഗവൺമെന്റ് യുപി സ്കൂൾ ചെമ്പു കടവിൽ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു;

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത് ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

മതത്തിനോ ജാതിക്കോ ഒരു സ്ഥാനവും ജീവിതത്തിൽ നൽകാതെ എല്ലാവരെയും സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യസ്നേഹിയായ നമ്മളോരോരുത്തരും വളരണമെന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം വിദ്യാർഥികൾക്ക് ഉപദേശം നൽകി.

തുടർന്ന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയ കരോൾ ഗാനങ്ങൾ ചടങ്ങിന് നിറപ്പകിട്ടേകി. പ്രധാനാധ്യാപകനായ ഹിഷാം. എം എച്ച് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സീനിയർ അസിസ്റ്റന്റ് മത്തായി, പ്രൊമോട്ടർ അയ്യപ്പൻ വട്ടച്ചിറ, എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രത്യുഷ് കണ്ണൂർ സ്വാഗതവും, എസ് ആർ ജി കൺവീനർ ആൻ ട്രീസ ജോസ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button