TOP NEWS
ബൈക്ക് മോഷ്ടാക്കളെ പിടികൂടിതിരുവമ്പാടി; പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് നിര്യാതയായിതിരുവമ്പാടി; പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു നിര്യാതനായികൈതപ്പൊയിൽ നോളജ് സിറ്റി; തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്കൈതപ്പൊയിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംകാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനി റോഡ് ഉദ്ഘാടനംചെയ്തുആവേശമായി വോളിബോൾ ടൂർണമെന്റ്തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി അന്തരിച്ചു.തിരുവമ്പാടി: ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ അന്തരിച്ചു.പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി
Kodiyathur

കൊടിയത്തൂരില്‍ കേരഗ്രാമം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നാളികേര വികസനത്തിനായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരഗ്രാമം പദ്ധതിയിലൂടെ കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തെങ്ങിന് ജനങ്ങളുടെ നിത്യജീവിതവുമായി വലിയ പ്രാധാന്യമുണ്ട്. ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായ നാളികേരവും വെളിച്ചെണ്ണയുമില്ലാതെ മലയാളികളുടെ ഭക്ഷണം പൂര്‍ണമാകില്ല. കാര്‍ഷിക മേഖലയായ തിരുവമ്പാടിയില്‍ കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ മുന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 76 ലക്ഷംരൂപയുടെ ആനുകുല്യങ്ങളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുക. തെങ്ങ് തടം തുറക്കല്‍, ജൈവവളം, തെങ്ങിന്‍തൈ വിതരണം, ഇടവിള കൃഷി, ജലസേചന സംവിധാനം, തെങ്ങുകയറ്റ യന്ത്രം, ജൈവവള യുണിറ്റ് എന്നീ ഇനങ്ങള്‍ക്കാണ് ആദ്യവര്‍ഷം ആനുകൂല്യം നല്‍കുന്നത്.

പന്നിക്കോട് എയുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകനായ ആലിഹസന്‍ പൂളക്കത്തൊടി, പച്ചക്കറി കൃഷിയില്‍ ജില്ലാതല അവാര്‍ഡ് ജേതാക്കളായ അബ്ദുല്‍സലാം നീരൊലിപ്പില്‍, മുഹമ്മദ് അബ്ദുല്‍ നജീബ് എന്നിവരെയും മികച്ച പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി ചെയ്തതിന് ജില്ലാതല പുരസ്‌കാരം നേടിയ പിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും ചടങ്ങില്‍ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ നദീറ, ദിവ്യ ഷിബു, എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹറ വെള്ളങ്ങോട്ട്, അഡ്വ. സുഫിയാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു പൊലുകുന്നത്ത്, കോമളം തോണിച്ചാല്‍, കൃഷി ഡയറക്ടര്‍ കെ മിനി, കുന്ദമംഗലം കൃഷി അസി. ഡയറക്ടര്‍ രൂപ നാരായണന്‍, പഞ്ചായത്ത് സെക്രട്ടറി, കേരഫെഡ് വൈസ് ചെയര്‍മാന്‍ ഇ രമേശ്ബാബു, സഹകരമ ബാങ്ക് പ്രസിഡന്റ് വി വസീഫ്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി ടി അഹമ്മദ് കുട്ടി, പന്നിക്കോട് സ്‌കൂള്‍ മാനേജര്‍ കേശവന്‍ നമ്പൂതിരി, കേര സമിതി കണ്‍വീനര്‍ കെ പി അബ്ദുറഹിമാന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് സ്വാഗതവും കൊടിയത്തൂര്‍ കൃഷി ഓഫീസര്‍ കെ ടി ഫെബിത നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

five × two =

Back to top button