Puthuppady

ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ടീ ഷർട്ടും അംഗത്വ കാർഡും വിതരണം ചെയ്തു

അടിവാരം:വയനാട് ചുരം സംരക്ഷണ സമിതി 2021 വാർഷിക പൊതുയോഗ തീരുമാന പ്രകാരം അംഗങ്ങളായ മുഴുവൻ പേർക്കും ടീഷർട്ടും അംഗത്വകാർഡും വിതരണം ചെയ്തു.

ഭരണ സമിതിയിലേക്ക് ഒഴിവ് വന്ന പരേതനായ കൈതക്കാടൻ
ആലി ഹാജിയുടെയും സ്വയം പിരിഞ്ഞു പോയവരായ ഷമീർ.എം.പി, സതീഷ്.എം.പി എന്നിവർക്ക് പകരം ബഷീർ.കെ.വി, സുലൈമാൻ അറ്റ്ലസ്, ഫൈസൽ തേക്കിൽ എന്നിവരെ പ്രവർത്തക യോഗം തിരഞ്ഞെടുത്തു.

അടിവാരം ലഞ്ചിയോൺ ഓഡിറ്റോറിയത്തിൽ വച്ചു ചേർന്ന പ്രവർത്തക യോഗത്തിൽ ജനറൽ സെക്രട്ടറി സുകുമാരൻ.പി.കെ സ്വാഗതവും പ്രസിഡന്റ് മൊയ്തു മുട്ടായി അദ്യക്ഷതയും വഹിച്ചു.താജുദീൻ.വി.കെ, ജസ്റ്റിൻ ജോസ്, അബ്ദുൽ ലത്തീഫ് പാലക്കുന്നൻ, സുലൈമാൻ അറ്റ്ലസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button