Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി; പൊതുയോഗം ജനുവരി 5 ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 27 ടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് , ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ജനുവരി 5 ന് ഉച്ചക്ക് ശേഷം 2 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.
പതിനാല് വർക്കിംഗ് ഗ്രൂപ്പിലേയും ചെയർമാൻമാർ, കൺവീനർമാർ, അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്നും, ഗ്രാമ പഞ്ചായത്തിന്റെ വികസനാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.







