Kodanchery

പി എൻ ചിദംബരന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം രേഖപ്പെടുത്തി

തിരുവമ്പാടി : കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി പ്രസിഡന്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി സഹകരണ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡന്റ്, തിരുവമ്പാടി മേഖലയിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തി എന്നീ നിലകളിൽ സേവനം അർപ്പിച്ച പി എൻ ചിദംബരന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം രേഖപ്പെടുത്തി.

ബാബു പൈക്കാട്ടിൽ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അധ്യക്ഷനായ യോഗത്തിൽ ജോളി ജോസഫ്, മേഴ്‌സി പുളിക്കാട്ട്, അബ്രഹാം മാനുവൽ, കെ അബ്ദു റഹ്‌മാൻ, വിൽസൻ താഴത്തുപറമ്പിൽ, ജിജി ഇല്ലിക്കൽ, ഗോപിലാൽ, ടോമി കൊന്നക്കൽ, മുഹമ്മദ്‌ വട്ടപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Related Articles

Leave a Reply

Back to top button