TOP NEWS
ബൈക്ക് മോഷ്ടാക്കളെ പിടികൂടിതിരുവമ്പാടി; പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് നിര്യാതയായിതിരുവമ്പാടി; പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു നിര്യാതനായികൈതപ്പൊയിൽ നോളജ് സിറ്റി; തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്കൈതപ്പൊയിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംകാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനി റോഡ് ഉദ്ഘാടനംചെയ്തുആവേശമായി വോളിബോൾ ടൂർണമെന്റ്തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി അന്തരിച്ചു.തിരുവമ്പാടി: ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ അന്തരിച്ചു.പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി
ThiruvambadyVideos

അധിക ഗ്രാന്റ് നേടിയെടുക്കാൻ; പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ്; പൊതുയോഗം സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 27ന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് , ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം സംഘടിപ്പിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ 1.5 കോടിയിലധികം വരുന്ന അധിക ഗ്രാന്റ് നേടിയെടുക്കുന്നതിനുവേണ്ടി പതിനാല് വർക്കിംഗ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും, ഈ ഗ്രൂപ്പുകളുടെ ചുമതലയുള്ള ചെയർമാൻമാർ, കൺവീനർമാർ, അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബുധനാഴ്ച രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ എ അബ്ദുറഹിമാൻ ആസൂത്രണ പ്രക്രിയകളുടെ നടപടികൾ വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, മുഹമ്മദലി കെ.എം, സെക്രട്ടറി വിബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

seven + 16 =

Back to top button