Kodanchery

‘ഓർമ്മകളിൽ പി. ടി.’ ; പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: മാനവസംസ്കൃതി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് ‘ഓർമ്മകളിൽ പി. ടി.’ എന്ന പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം മുൻ കൊടുവള്ളി എംഎൽഎ വി.എം ഉമ്മർ മാഷ് ഉദ്ഘാടനം ചെയ്തു.പി.ടി അനുസ്മരണ പരിപാടിയിൽ ഓൺലൈനായി അനുസ്മരണ സന്ദേശം അറിയിച്ച കെപിസിസി വർക്കിംഗ് പ്രസിഡൻറ് ടി സിദ്ദിഖ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് , ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഡി ജോസഫ്, സണ്ണി കാപ്പാട്ടുമല ,റോയി കുന്നപ്പള്ളി, ലിസി ചാക്കോ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു.

മാനവസംസ്കൃതി ഭാരവാഹികളായ ഷാജി ബാബു ,വി.കെ. ഹരിദാസ് ,ദേവസ്യ മാഷ് എന്നിവർ അനുസ്മരണ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button