Thiruvambady

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച്.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നടത്തി.

തിരുവമ്പാടി:തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ യു എച്ച് ഐ ഡി കാർഡ് വിതരണോദ്ഘാടനം നടത്തി. തിരുവമ്പാടി എഫ് എച്ച് സി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് വാർഡ് മെമ്പർ കെ.എം മുഹമ്മദലിക്ക് യു എച്ച് ഐ ഡി കാർഡ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.എം.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായ ഇ -ഹെൽത്ത്‌ ജില്ലാ നോഡൽ ഓഫീസർ ഡോ.പ്രമോദ് കുമാർ പി.പി, ഇ-ഹെൽത്ത് ജില്ലാ പ്രോജക്ട് എഞ്ചിനീയർ ശ്യാംജിത്ത്, മെഡിക്കൽ ഒഫീസർ ഡോ.നിഖില.കെ. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർമാരായ ലിസിസണ്ണി, ഷൗക്കത്തലി, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, ജെ.എച്ച്.ഐ.ഗിരീഷ് കുമാർ.കെ. എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button