ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്: ഗവണ്മെന്റ് കോളേജ് കോടഞ്ചേരി ജേതാക്കളായി:

കോടഞ്ചേരി : ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം മത്സരങ്ങൾ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായ ജില്ലാ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം മത്സരങ്ങളിൽ ഗവണ്മെന്റ് കോളേജ് കോടഞ്ചേരി ചാമ്പ്യന്മാരായി.
കൂടത്തായി ഹാന്റ് ബോൾ ക്ലബ് , സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ മരുതോംകര എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.റോയ് ജോൺ വി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡണ്ട് മനോജ് കുമാരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി സിബി മാനുവൽ, ട്രഷറർ ഒ.സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാജി ജോൺ, സ്കൂൾ പ്രിൻസിപ്പൽ ഫാ.സിബി ഇമ്മാനുവൽ പൊൻപാറ, ഹെഡ്മിസ്ട്രസ് ഇ ഡി ഷൈലജ, സ്റ്റാഫ് സെക്രട്ടറി ഗ്രെയ്സൺ ജോസ് എന്നിവർ സംസാരിച്ചു.
45 വർഷക്കാലം ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി ആയിരുന്ന കെ രാമദാസിനെ ചടങ്ങിൽ ആദരിച്ചു. സമാപനസമ്മേളനത്തിൽ സീനിയർ ദേശീയ ഹാൻഡ്ബോൾ താരവും, മലപ്പുറം റവന്യൂ ജില്ലാ സ്പോർട്സ് ഓർഗനൈസറുമായ മാനുവൽ പി ജെ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.






