Thiruvambady

തൊണ്ടിമ്മൽ റോഡിൽ വീണ്ടും വാഹനാപകടം

തിരുവമ്പാടി : തൊണ്ടിമ്മൽ റോഡിൽ വീണ്ടും വാഹന അപകടം. മരക്കാട്ടുപുറത്ത് മാക്കോട്ടീരി ക്ഷേത്രത്തിനടുത്ത് വളവിൽ കാർ റോഡിൽ നിന്നും തെന്നിമാറി. വളവുകൾ നികത്താത്തതിനാൽ ഈ ഭാഗങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്.

കഴിഞ്ഞ ദിസം തൊണ്ടിമ്മൽ കുടിവെള്ള പദ്ധതിക്കു സമീപവും കാർ നിയന്ത്രണം വിട്ടിരുന്നു. നിർമാണത്തിലിരിക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി പൊതുമരാമത്ത് റോഡിന്റെ ഭാഗമായ ഈ റൂട്ടിൽ ഒട്ടേറെ കൊടുംവളവുകളാണുള്ളത്. ഇവ നികത്തണമെന്നാവശ്യം ശക്തമാണ്. അപായ മുന്നറിയിപ്പ് നൽകുന്ന സൂചനാ ബോർഡുകൾ പോലുമില്ല. കൊടുംവളവുകളിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ അടിയന്തര നടപടി വേണമെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. ബൈജു കല്ലിടക്കുന്നേൽ, പ്രജീഷ് പൂക്കാട്, ടി.വി. സതീശൻ, സജീവ് ജോസഫ്, അനീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button