Kodanchery

കോടഞ്ചേരി; കൂരോട്ടുപാറയിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ; ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി

കോടഞ്ചേരി: കൂരോട്ടുപാറയിലെ പേക്കുഴി മലയിൽ കടുവയെക്കണ്ടെന്ന സംശയത്തെ തുടർന്ന് ഫോറസ്റ്റ് അധികൃതരും, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ടാസ്ക് ഫോഴ്സ് അംഗങ്ങൾ, പ്രദേശവാസികളും ചേർന്ന് തിരച്ചിൽ നടത്തി.

രാവിലെ പുല്ല് പാറിക്കുന്നതിനായി പോയവർ കടുവയെ കണ്ടതായി പറഞ്ഞെങ്കിലും, സംയുക്തമായി നടത്തിയ തിരച്ചിലിൽ കടുവയുടെ സാന്നിധ്യം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

തിരച്ചിലിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാസുദേവൻ ഞറ്റുകാല സുനീഷ് കുമാർ ബിജു ഒത്തികൽ എന്നിവരും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ഒപ്പം തെരച്ചിലിൽ പങ്കുചേർന്നു.

Related Articles

Leave a Reply

Back to top button