മാർക്കറ്റ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു

തിരുവമ്പാടി: ഓണക്കാലത്ത് തിരുവമ്പാടി ടൗൺ, പുല്ലുരാംപാറ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലുണ്ടായേക്കാവുന്ന ജനതിരക്ക് നിയന്ത്രിക്കുന്നതിനും വ്യാപാരികൾക്ക് സുഗമമായി കച്ചവടം ചെയ്യുന്നതിനും അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചരക്ക് വാഹന ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുന്നതിനുമായി പഞ്ചായത്തിൽ മാർക്കറ്റ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു.
ഓണത്തോടനുബന്ധിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മലയാളികൾ അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലിരിക്കേണ്ടതാണ്. ഓണാഘോഷങ്ങൾക്കായി പുറത്തുള്ളവരുമായി ഇടപഴകാൻ പാടില്ല. ഈ കാര്യം നിരീക്ഷിക്കുന്നതിന് വാർഡ് ആർ ആർ ടിക്കും കുടുംബശ്രീ അംഗങ്ങൾക്കും ചുമതല നൽകിയിട്ടുണ്ട്.
പരമ്പരാഗത ഓണക്കാല വിനോദങ്ങളായ പൂക്കള മത്സരങ്ങൾ, വടംവലി, മറ്റ് കലാകത്സരങ്ങൾ എന്നിവ ഈ ഓണക്കാലത്ത് ഒഴിവാക്കേണ്ടതാണ്. പൂക്കളങ്ങൾ സ്വന്തം വീട്ടിൽതന്നെ ഇട്ട് ഓണാഘോഷം കുടുംബത്തോടെപ്പമാക്കുക.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ചെയർമാനും, വാർഡ് മെമ്പർമാരായ ബോസ് ജേക്കബ്, റംല ചോലക്കൽ, ഹാജിറക്കമ്മിയിൽ എന്നിവർ കൺവീനർമാരുമാരായിട്ടുള്ള മാർക്കറ്റ് മാനേജ്മെൻ്റ് കമ്മിറ്റി തിരുവമ്പാടി ടൗണിലെ പ്രവർത്തനങ്ങളും, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ താഴത്തുപറമ്പിൽ എന്നിവർ കൺവീനർമാരായിട്ടുള്ള കമ്മറ്റി പുല്ലുരാംപാറയിലും മാർക്കറ്റ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകും.
തിരുവമ്പാടി പോലിസ് സർക്കിൾ ഇൻസ്പെക്ടർ ഷജു ജോസഫ് കമ്മറ്റിയുടെ കോഡിനേറ്ററായി പ്രവർത്തിക്കും. ജിജി ഇല്ലിക്കൽ, അബ്ബാസ്, ആൻ്റണി, റോയി ഓണാട്ട്, ആർ ആർ ടി അംഗങ്ങളായ ജിബിൻ പി ജെ, മെവിൻ പി സി, മറിയാമ്മ ബാബു, ബിജു വർഗ്ഗീസ്, റിയാസ്, ജിമ്മിപ്ലാത്തോട്ടം എന്നിവർ കമ്മിറ്റിയുടെ അംഗങ്ങളായി പ്രവർത്തിക്കും.







