Thiruvambady

തിരുവമ്പാടിയിൽ തെരുവുനായ് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവമ്പാടി: തെരുവുനായ് ആക്രമണത്തിൽ തിരുവമ്പാടിയിൽ ഒരാൾക്ക് പരിക്കേറ്റു. തിരുവമ്പാടി ലക്ഷംവീട്ടിലെ ഗോപാലനാണ് കൈക്കും നെഞ്ചിനും കടിയേറ്റത്.

തിരുവമ്പാടി പൊലീസ് സ്‌റ്റേഷനുമുന്നിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പരിക്കേറ്റ ഗോപാലനെ താമരശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

Related Articles

Leave a Reply

Back to top button