Kodanchery
ഷാജി പാപ്പന് സിനിമയിലും അവസരം

കോടഞ്ചേരി: കോടഞ്ചേരിയെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയിലെത്തിച്ച ഷാജി പാപ്പന് സിനിമയിലും അവസരം.
കോടഞ്ചേരിയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ച സംഭവത്തിൽ സാഹസികമായി തീയണച്ച് വൈറലായി മാറിയ ഷാജി വർഗീസിന് നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളുമാണ് ഓരോ ദിവസവും വന്നുചേരുന്നത്.
പല പ്രമുഖരും ഇതിനോടകം ഷാജി വർഗീസിനെ നേരിൽ കണ്ടും, ഫോണിലൂടെയും അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. ഇപ്പോൾ ലഭിച്ച സിനിമ അവസരവും ഷാജി വർഗീസിനുള്ള വലിയ അംഗീകാരമാണ്.
‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന ബിജിത്ത് ബലയുടെ പുതിയ സിനിമയിലാണ് ഷാജി വർഗീസിന് അവസരം ലഭിച്ചിരിക്കുന്നത്.
ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മനമ്പറക്കാട്ട് എന്നിവരാണ് സിനിമയുടെ നിർമാണം. ഇന്നലെ നടന്ന സിനിമയുടെ പൂജാകർമ്മത്തിൽ ഷാജി വർഗീസ് പങ്കെടുത്തത് ശ്രദ്ധേയമായി.







