Mukkam

ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു

മുക്കം : ദേശത്തിന്റെ പൈതൃകവും ചരിത്രവസ്തുതകളും വിദ്യാർഥികൾക്ക് നേരനുഭവമാക്കാൻ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു. നാടിന്റെ ചരിത്രശേഷിപ്പുകളുടെ അപൂർവശേഖരങ്ങൾ സൂക്ഷിക്കുകയും പഠന വിധേയമാക്കുകയുംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾഹിസ്റ്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നത്.

പ്രാദേശികചരിത്രത്തിന്റെ പ്രസക്തിയും പഠനങ്ങളും വർധിച്ചുവരുന്ന സമകാലിക സാഹചര്യത്തിൽ വിദ്യാലയത്തിലെ ഹെറിറ്റേജ് മ്യൂസിയത്തിന് പ്രാധാന്യമേറെയാണെന്ന് അധ്യാപകർ പറയുന്നു. പൗരാണിക നാണയങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ, നന്നങ്ങാടി, ലിഖിതങ്ങൾ തുടങ്ങി വിവിധ ചരിത്രപ്രധാനമായ വസ്തുക്കൾ പുതുതലമുറയ്ക്ക് ഹെറിറ്റേജ് മ്യൂസിയത്തിലൂടെ ലഭ്യമാക്കും. വിജ്ഞാനപ്രദമായ വിവിധ വസ്തുക്കളുടെ ശേഖരം ഇവിടെ സൂക്ഷിക്കും. ചരിത്രപഠനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും ഇതിന്റെ ഭാഗമായി നടക്കും. ഹെറിറ്റേജ് മ്യൂസിയം യാഥാർഥ്യമാകുന്നത് സ്കൂളിലെ ചരിത്ര വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമാകും.

Related Articles

Leave a Reply

Back to top button