Kodanchery
ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡിലെ വിള്ളൽ; പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ തടഞ്ഞു

കോടഞ്ചേരി: ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയുമ്പോൾ വിള്ളൽ വീണ ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡിൽ പ്രവർത്തി നടത്തുന്നതിനായി എത്തിയ ടിപ്പർ മറിഞ്ഞ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചു.
ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് തകരാറിലായ റോഡ് രാത്രി തന്നെ സഞ്ചാരയോഗ്യമാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിന് തൽക്കാലം പരിഹാരം കണ്ടെത്തുകയായിരുന്നു.







