Thiruvambady

തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റെർ അടച്ചു പൂട്ടുവാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: തിരുവമ്പാടിയിൽ അനുവദിച്ച കെ എസ് ആർ ടി സി ഡിപ്പോയിലെ 19 മെക്കാനിക് സ്റ്റാഫുകളെ താമരശേരിയിലേക്കും കോഴിക്കോട്ടേക്കും സ്ഥലം മാറ്റിക്കൊണ്ട് തിരുവമ്പാടിയിലെ ഓപ്പറേറ്റിംഗ്സെന്റർ പൂർണ്ണമായും അടച്ചുപൂട്ടുവാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി.

മലയോര ജനതയുടെ യാത്ര ദുരിതത്തിന് പരിഹാരം ആയിരുന്നു കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്റർ. ഈ സ്ഥാപനം ഇല്ലാതാകുന്നതോട് കൂടി ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാൻ യു ഡി എഫ് സമര രംഗത്ത് ഇറങ്ങുവാൻ തീരുമാനിച്ചു. എൽ ഡി എഫ് സർക്കാരിന്റെ അവഗണനക്ക് എതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയും, സ്ഥലം എം എൽ എ ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം എന്നും യോഗം ആവശ്യപ്പെട്ടു .

മുഹമ്മദ്‌ വട്ടപറമ്പിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബാബു കെ പൈകാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് ,വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹ്‌മൻ , ടോമി കൊന്നക്കൽ, മെമ്പർമാരായ ബിന്ദുജോൺസൺ, ലിസ്സിമാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൈനി കൊച്ചു കൈപ്പയിൽ, ഷൗകത്ത് കൊല്ലളത്തിൽ, സുരേഷ് ടി എൻ , ബിനു ചാരു പ്ലാക്കൽ, അജ്മൽ യു സി, അർജുൻ ബോസ് ഷിജു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button