Thiruvambady

പൾസ് പോളിയോ തുള്ളിമരുന്ന് നൽകി

തിരുവമ്പാടി: പോളിയോ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഞായറാഴ്ച പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി.

ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ എ അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, പഞ്ചായത്ത് അംഗം കെ.എം.മുഹമ്മദാലി,
മെഡിക്കൽ ഓഫിസർ ഡോ. കെ.നിഖില, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് ,റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ബെസ്മി ജോസഫ്, ജെ സി ഐ പ്രതിനിധി പി.സബാൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സുനീർ, എൽ എച്ച് എൻ ഷില്ലി എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്തിലെ 33 ബുത്തുകളിലായി 2000ൽപരം കുട്ടികൾക്ക് തുള്ളി മരുന്ന് വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Back to top button