Thiruvambady

അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.

തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.
പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ സൈനുദ്ദീന്റെ മകൻ സൽസബീൽ.യു (18) ആണ് മരിച്ചത്. 

ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്.  വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീഴുകയായിരുന്നു. 

ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button