വിവിധ ഇടങ്ങളിൽ സോളാർ ലാംബുകൾ സ്ഥാപിച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വെട്ടം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പ്രധാന ഇടങ്ങളിൽ സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചു.
ആനക്കാംക്കാംപൊയിൽ പാലത്തിനു സമീപം, അരിപ്പാറ വെള്ളംച്ചാട്ടം, മധുരമൂല ജംഗ്ഷൻ, വഴിക്കടവ് പാലം ജംഗ്ഷൻ,ഇലഞ്ഞിക്കൽ ക്ഷേത്രം ജംഗ്ഷൻ, പഞ്ചായത്ത് ഓഫീസിനു സമീപം, ചേപ്പിലംക്കോട് പമ്പ് ഹൗസ് പരിസരം, താഴെ തിരുവമ്പാടി കൽപുഴയായി ശിവക്ഷേത്രം ജംഗ്ഷൻ, കുടുംബാരോഗ്യ കേന്ദ്രം മുൻവശം എന്നീ സ്ഥലങ്ങളിലാണ് സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഒരു ദിനം ക്കൊണ്ട് ഒൻപത് ലൈറ്റുകളും സ്ഥാപിച്ചത്. രണ്ടാഴ്ച്ചകളിൽ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ മുന്നൂറിലധികം തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
സോളാർ ലാംബുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് , വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , സെക്രട്ടറി ബിബിൻ ജോസഫ്, മഞ്ചു ഷിബിൻ, ഷൈനി ബെന്നി, ലിസി സണ്ണി, ഷൗക്കത്തലി കെ.എം,മുഹമ്മദലി കെ എം , ഹെൽത്ത് ഇൻസ്പെക്ടർ സുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഗ്രാമ പഞ്ചായത്തിനു സമീപത്തെ സോളാർ പാനൽ ലൈറ്റ് പ്രകാശിപ്പിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.







