Kodiyathur

വനിതാദിനാഘോഷം ; കൊടിയത്തൂരിൽ വനിതകൾ സ്കൂട്ടർ റാലി നടത്തി

കൊടിയത്തൂർ : അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ പരിപാടികൾ വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച സംഘടിപ്പിച്ച വനിതകളുടെ സ്കൂട്ടർറാലി ശ്രദ്ധേയമായി. ഒട്ടേറേ വനിതകളാണ് റാലിയുടെ ഭാഗമായത്. പ്രസിഡന്റ്‌ ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. അതിനിടെ സ്കൂട്ടർറാലിയെ നയിക്കാനായി എത്തിയ ആംബുലൻസിന്റെ ഡ്രൈവറായി ഗ്രാമപ്പഞ്ചായത്തംഗം കെ.ജി. സീനത്തും ശ്രദ്ധ നേടി.

ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, ബ്ളോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. നദീറ, ഫാത്തിമ നാസർ, മറിയം കുട്ടിഹസ്സൻ, സുഹ്റ വെള്ളങ്ങോട്ട്, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ഷീന ചേലോട്ട്പറമ്പിൽ, കസ്‌ന പാറക്കൽ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വനിതകൾക്കായി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരങ്ങളിൽ ലഭിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. സമാപനസമ്മേളനത്തിൽ ഹരിതകർമസേനാംഗങ്ങൾ, ആശാവർക്കർമാർ എന്നിവരെ ആദരിക്കും.

Related Articles

Leave a Reply

Back to top button