Kodanchery

എൻ ആർ ഇ ജി കോടഞ്ചേരി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കോടഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി:

കോടഞ്ചേരി :എൻ ആർ ഇ ജി കോടഞ്ചേരി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കോടഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ജാതിതിരിച്ച് കൂലി നൽകുന്ന സ്ഥിതി അവസാനിപ്പിക്കുക. കൂലിക്കുടിശ്ശിക ഉടനെ അനുവദിക്കുക, തൊഴിൽദിനം 200 ആക്കുക, കൂലി 600 രൂപ ആക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വേഗം കൂട്ടുക, ക്ഷേമപദ്ധതി വേഗം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ആയിരുന്നു ധർണ്ണ.

എൻ ആർ ഇ ജി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാൾസ് തയ്യിൽ അധ്യക്ഷത വഹിക്കുകയും സിപിഎം ഏരിയ കമ്മിറ്റി അംഗം കെ പി ചാക്കോച്ചൻ ധർണ്ണ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കൂടാതെ കമ്മിറ്റി സെക്രട്ടറി ബിന്ദു ജോർജ് സ്വാഗതം പറയുകയും ഷിജി ആന്റണി ആശംസ അറിയിക്കുകയും ജോയിൻ സെക്രട്ടറി റീനാ സാബു നന്ദി പ്രസംഗവും നടത്തി.

Related Articles

Leave a Reply

Back to top button