Thiruvambady
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനൽ മത്സരം ആവേശം പകരാന്‍ കോസ്മോസ് ക്ലബ്ബിന്റെ ബിഗ് സ്‌ക്രീന്‍ പ്രദർശനം

തിരുവമ്പാടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനൽ മത്സരത്തിന് ഗോവയിൽ പന്തുരുളുമ്പോള്‍ ആവേശം പകരാന്‍ തിരുവമ്പാടി കോസ്മോസ് ക്ലബ്ബ് ബിഗ് സ്‌ക്രീനില്‍ മത്സരം ലൈവായി പ്രദര്‍ശിപ്പിക്കും.
തിരുവമ്പാടി എംപി ട്രേഡേഴ്സ് സ്ക്വയറിൽ ആണ് ബിഗ് സ്ക്രീൻ വേദി.
കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സിയുമാണ് ഞായറാഴ്ച 20 ന് വൈകിട്ട് 7.30 ന് ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോര് നടക്കുക.
മുമ്പും തിരുവമ്പാടി കോസ്മോസ് ക്ലബ്ബ് ഇത്തരം മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.







