Kodanchery

കോടഞ്ചേരിയിൽ ബിരിയാണി ചെമ്പുമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കോടഞ്ചേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കുടുംബവും സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിൽ സ്വർണക്കടത്തിലെ യും ഡോളർ കടത്തിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിരിയാണി ചെമ്പും ആയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷതവഹിച്ചു. യുഡിഎഫ് ചെയർമാൻ കെഎം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസിചാക്കോ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെൻറ് വടക്കേ മുറിയിൽ, ജോസ് പെരുമ്പള്ളി, ടോമി ഇല്ലിമൂട്ടിൽ, ജോബി ജോസഫ്, ആനി ജോൺ, ചിന്ന അശോകൻ, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

വാസുദേവൻ ഞാറ്റുകാലായിൽ, തമ്പിപറകണ്ടത്തിൽ ,വിപിൻ ടോം, ബാബു പെരിയപ്പുറം, ബേബി വളയത്തിൽ, ലൈജു അരീപ്പറമ്പിൽ, ജോബി പുതിയ പറമ്പിൽ, സനീഷ് കുമാർ സായി,ജോസഫ് ആലവേലി, ഭാസ്കരൻ നൂറാംതോട് , വിൽസൺ തറപ്പിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button