Thiruvambady

മാരക ലഹരി മരുന്നുമായി യുവാവ് തിരുവമ്പാടി പോലീസിൻറെ പിടിയിൽ

തിരുവമ്പാടി: മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി അരീക്കോട് കാവന്നൂർ കളത്തിങ്കൽ വീട്ടിൽ അബ്ദുള്ള 23 വയസ്സ് ആണ് തിരുവമ്പാടി പോലീസിൻറെ പിടിയിലായത്. തിരുവമ്പാടി എസ് ഐ ഹാഷിമിന് കിട്ടിയ രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് താഴെ തിരുവമ്പാടി വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഓ മാരായ ജദീർ കെ ടി. അനീസ് കെ എം. ഷിനോജ് കെ കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button