Thiruvambady

‘സഹപാഠിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽദാനം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു

തിരുവമ്പാടി : ജില്ലയിലെ മികച്ച ഹരിതവിദ്യാലയത്തിനുളള മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം ലഭിച്ച ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് യു.പി. സ്കൂളിൽ ‘സഹപാഠിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽദാനം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

സ്കൂളിൽ അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ടു വിദ്യാർഥികളുള്ള കുടുംബത്തിനാണ് മാനേജ്‌മെന്റിന്റെയും പി.ടി.എ.യുടെയും പൂർവാധ്യാപക വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വീട് നിർമിച്ചുനൽകിയത്.

ഓൺലൈൻ പഠനകാലത്ത് വിദ്യാർഥികളുടെ വീടുകളിൽ സന്ദർശനം നടത്തിയ അധ്യാപകരാണ് പ്ലാസ്റ്റിക് ഷെഡ്ഡിൽ അസൗകര്യങ്ങൾക്കുനടുവിൽ ഒരു കുടുംബം കഴിയുന്നത് കണ്ടെത്തിയത്. ‘സഹപാഠിക്കൊരു വീട്’ നിർമാണ കമ്മിറ്റിയും സ്കൂൾ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റും നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വീടിന്റെ വെഞ്ചരിപ്പുകർമം സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ നിർവഹിച്ചു.

Related Articles

Leave a Reply

Back to top button