ഇടുക്കിയില്‍ ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തില്‍

ഇടുക്കി: ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തിലെന്ന് മന്ത്രി എം.എം മണി. ജില്ലയിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അല്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകും. 17 പുതിയ കേസുകളില്‍ കൂടുതലും പുറത്തുനിന്നു വന്നവരാണ്. ജില്ലയിൽ ടെസ്റ്റ് നടത്താൻ ഉടൻ സൗകര്യം ഒരുക്കും. ഇടുക്കിയിൽ ഇത്തരം ഒരു അവസ്ഥ പ്രതീക്ഷിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴ നഗരസഭ കൌണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സന്പര്‍ക്കത്തിലൂടെയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നഴ്സിന് വൈറസ് ബാധിച്ചത് ആശുപത്രിയില്‍ നിന്നാകാനാണ് സാധ്യത. മരിയാപുരം സ്വദേശി ബംഗളൂരുവില്‍ നിന്ന് വന്നതാണ്. മുന്നൂറോളം പരിശോധനാഫലം വരാനുണ്ട്. കൂടുതല്‍ കേസ് പ്രതീക്ഷിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ബിജിമോള്‍ എം.എല്‍.എ ഏലപ്പാറയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയായിരുന്നുവെന്നും കലക്ടര്‍ അറിയിച്ചു. സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.







