Mukkam

മിശ്രവിവാഹവിഷയത്തിൽ ജോർജ് എം. തോമസ് നടത്തിയ പ്രസ്താവനയിലൂടെ സി.പി.എമ്മിന്റെ വർഗീയമുഖം വെളിച്ചത്തായി -മുസ്‌ലിംലീഗ്

മുക്കം: കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ. നേതാവിന്റെ മിശ്രവിവാഹവിഷയത്തിൽ മുൻ എം.എൽ.എ. ജോർജ് എം. തോമസ് നടത്തിയ പ്രസ്താവനയിലൂടെ പാർട്ടിയുടെ വർഗീയമുഖം വെളിച്ചത്തായതായി മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി.

പ്രസ്താവന തിരുവമ്പാടിയിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ സി.പി.എം നടപ്പാക്കി വിജയിപ്പിച്ച വർഗീയ വിഭാഗീയതയുടെ ഉള്ളറകൾ പ്രകടമാക്കുന്നതാണെന്നും കേവലം നാക്കുപിഴയായി ഇതിനെ കാണാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്‌ യോഗം ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സി.കെ. കാസിം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.എ. ഖാദർ, ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ, യൂനുസ് പുത്തലത്ത്, വി.എ. നസീർ, മജീദ് പുതുക്കുടി, വി.എ. റഷീദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button