India

ഡല്‍ഹിയിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കണം; അമിത് ഷായോട് അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍. കേന്ദ്രമന്ത്രി അമിത് ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അപേക്ഷിച്ചത്.

ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.- കെജരിവാള്‍ കുറിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ഞായറാഴ്ചയാണ്. തിങ്കളാഴ്ച വീണ്ടും ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളുമാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴും തലസ്ഥാനത്ത് സംഘര്‍ഷ സ്ഥിതി നിലനില്‍ക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button