Thiruvambady

കൂടരഞ്ഞി – പൂവാറൻതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം ഇന്ന്

തിരുവമ്പാടി: കൂടരഞ്ഞി-പൂവാറൻതോട്- ചാലിയാർ- നിലമ്പൂർ റോഡ് പരിഷ്കരണ പ്രവൃത്തി ഇന്ന് മൂന്നുമണിക്ക് കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും, ജനപ്രതിനിധികളും പങ്കെടുക്കും.

റോഡ് പ്രവൃത്തിക്കായി 2.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആധുനികരീതിയിൽ ബി.എം ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡ് പണിയുക.

വർഷങ്ങളായി പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

Related Articles

Leave a Reply

Back to top button