Kodanchery

മാർ ജോസഫ് കുന്നത്ത് പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് അദിലബാദ് ബിഷപ്പായിരുന്ന മാർ ജോസഫ് കുന്നത്ത് പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു .1972 ഏപ്രിൽ 24 ന് ആയിരുന്നു മാർ ജോസഫ് കുന്നത്തിന്റെ പൗരോഹിത്യം. വിശുദ്ധ കുർബാനയെ തുടർന്ന് അനുമോദനയോഗം നടത്തി.

അനുമോദന യോഗത്തിലും വിശുദ്ധ കുർബാനയിലും തലശ്ശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റം, താമരശ്ശേരി രൂപതയുടെ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, അദിലബാദ് ബിഷപ്പ് മാർ ആന്റണി പ്രിൻസ് പാണെങ്ങാടൻ എന്നിവർ പങ്കെടുത്തു.

അനുമോദന യോഗത്തിൽ താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മാർ ജോസഫ് കുന്നത്തിനെ പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു.

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ: തോമസ് നാഗപറമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ: സബിൻ തൂമുള്ളിൽ, ഫാ: ജെസ്‌വിൻ തുറവക്കൽ എന്നിവരും, സി.എം.ഐ കോഴിക്കോട് പ്രൊവിൻഷ്യൽ ഫാ: തോമസ് തെക്കേൽ അദിലബാദ് രൂപത ചാൻസലർ ഫാ: വിനോദ് കവളനാൽ, സിസ്റ്റർ ജോസിലിൻ (എസ്.എം.ഐ), മാർ ജോസഫ് കുന്നത്ത്, ജോൺസൺ തെങ്ങുംതോട്ടത്തിൽ, സിബി പുളിമൂട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button