Koodaranji

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് 30-ന് രാജി സമർപ്പിക്കും

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ (എൽ.ജെ.ഡി.) ഈമാസം 30-ന് രാജി സമർപ്പിക്കും. മുന്നണി ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യ ത്തിൽ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെതാണ് തീരുമാനം.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ലിന്റോ ജോസഫ് എം.എൽ.എ യായി തിരഞ്ഞടുക്കപ്പെട്ടതോടെയാണ് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്.
ഒരു അംഗം മാത്രമുള്ള എൽ.ജെ.ഡി. പ്രതിനിധിക്ക് 11 മാസത്തെയ്ക്ക് പ്രസിഡൻറ് പദവി നൽകുകയായിരുന്നു.

ചുരുങ്ങിയ കാലയളവിനുള്ളിൽ കാർഷികമേഖലയിൽ ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി ജോസ് തോമസ് മാവാറ അറിയിച്ചു.
ലിൻ്റോ ജോസഫ് രാജിവച്ചതിനെ തുടർന്ന് നടന്ന  ഉപതിര ഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിൽ നിന്നും വിജയിച്ച സി.പി. എം. ലോക്കൽ കമ്മിറ്റി അംഗം ആദർശ് ജോസഫ് ആയിരിക്കും പുതിയ പ്രസിഡൻ്റ്. പാർട്ടിയിൽ ഇതുസംബന്ധിച്ച് തീരുമാനമായതായി ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി അറിയിച്ചു. 

Related Articles

Leave a Reply

Back to top button