Mukkam
സി.പി.എം. പരിപാടിയിൽ പങ്കെടുത്ത് ഷെജിനും ജോയ്സ്നയും

മുക്കം : ആർ.എസ്.എസ്.-എസ്.ഡി.പി.ഐ. രാഷ്ട്രീയ അക്രമങ്ങൾക്കെതിരേ സി.പി.എം. സംഘടിപ്പിച്ച ബഹുജന കാമ്പയിനിൽ ശ്രദ്ധാകേന്ദ്രങ്ങളായി ഷെജിനും ജോയ്സ്നയും. മിശ്രവിവാഹത്തിനുശേഷം ആദ്യമായാണ് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഷെജിൻ പാർട്ടിപരിപാടിയിൽ പങ്കെടുക്കുന്നത്.
മുക്കം സ്റ്റാൻഡിൽ ഒരുക്കിയ വേദിയിൽ, ജോയ്സ്നയ്ക്കൊപ്പം ഷെജിൻ എത്തിയതോടെ ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെത്തി വിശേഷങ്ങൾ പങ്കിട്ടു. ചിലർ ഇരുവരെയും ചേർത്തുനിർത്തി സെൽഫിയെടുത്തു. മുൻ എം.എൽ.എ. ജോർജ് എം. തോമസ് മതസൗഹാർദത്തെക്കുറിച്ച് പ്രസംഗിക്കുമ്പോഴും ഇവർ വേദിക്കരികിലുണ്ടായിരുന്നു.







