Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടിൽ പദ്ധതി വിഹിതം നഷ്ടമാകുന്നു; എൽ.ഡി.എഫ്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം സംസ്ഥാന സർക്കാർ നൽകിയ കോടിക്കണക്കിനു പദ്ധതി പണം ചെലവഴിക്കാതെ, ജനങ്ങൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണന്ന് എൽ ഡി എഫ് ആരോപിച്ചു.
ഗ്രാമ പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നു എൽ ഡി എഫ് പഞ്ചായത്തു കമ്മറ്റി അറിയിച്ചു.
വാർഷിപദ്ധതിയുടെ കാലാവധി തീരാറായിട്ടും ഇതുവരെ 11.7% ഫണ്ട് മാത്രമാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ചെലവഴിച്ചത്.
ഭരണ സമിതിയുടെ പിടിപ്പുകേടുമൂലം കഴിഞ്ഞ രണ്ടു വർഷമായി യാതൊരു വിധ വികസന പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടക്കുന്നില്ല.
ഗ്രാമ പഞ്ചായത്തിൻ്റെ അനങ്ങാപ്പാറ നയത്തിനെതിരെ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും പ്രതികരിക്കണമെന്ന് എൽ ഡി എഫ് പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു.







